മലപ്പുറം: മക്കരപ്പറമ്പ് പഞ്ചായത്ത് ഓഫിസിലെ ക്ലർക്ക് വീട്ടിൽ മരിച്ച നിലയിൽ. മുണ്ടുംപറമ്പ് ചോലക്കൻ കോളനി ചോലക്കണ്ടി വീട്ടിൽ ശിവദാസെൻറ മകൻ ഷാജി (51) ആണ് മരിച്ചത്. രണ്ട് ദിവസമായി ഓഫിസിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തനിച്ച് താമസിക്കുന്ന വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. മലപ്പുറം എസ്.ഐ നാസറിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.