മക്കരപ്പറമ്പ്: അമ്പലപ്പടിയിലെ നാണത്ത് വലിയാട്ട് അബ്ദുസ്സലാം (70) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിരുന്നു. ഭാര്യ: കുഴിയേങ്ങൽ ആയിശ. മക്കൾ: ഷബാന, നിഷാന, ചിഞ്ചു ശിഫാന (സൗദി). മരുമക്കൾ: ബഷീർ പാറക്കൽ (മങ്കട), കുഞ്ഞിമുഹമ്മദ് കണ്ണമ്പള്ളിയാലിൽ (കടുങ്ങപുരം), ഉബൈദ് (ചേളാരി).