ഷൊർണൂർ: സ്കൂട്ടറിന് കുറുകെ നായ് ചാടിയതിനെതുടർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജുവൈന പി. ഖാൻ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഷൊർണൂരിലെ വീട്ടിൽ നിന്ന് കടയിലേക്ക് പോകും വഴി ഷൊർണൂർ കൊച്ചിപ്പാലത്തിന് സമീപമായിരുന്നു സംഭവം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മരിച്ചത്. കോട്ടയം ഈരാറ്റുപേട്ട മുളക്കൽ ഫരീദ്ഖാെൻറ മകളായ ജുവൈന ഷൊർണൂർ നഗരസഭ എൻജിനിയറായിരുന്നു. തുടർന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് എൻജിനിയറായി സേവനമനുഷ്ഠിക്കുമ്പോഴാണ് മൂന്ന് വർഷം മുമ്പ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് െലക്ചററുമായിരുന്നു. തൃശൂർ ഗവ. എൻജിനിയറിങ് കോളജിലെ ഫിസിക്സ് വിഭാഗം മേധാവി പ്രഫ. അബ്ദുൽ ജമാലിെൻറ ഭാര്യയാണ്. മക്കൾ: ജിയ, ജാമിയ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി.