മുണ്ടൂർ: അറ്റുവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. മുണ്ടൂർ പനംകുന്നിൽ ഹംസയാണ് (73) മരിച്ചത്. വീട്ടിനടുത്ത തെങ്ങിൻ തോട്ടത്തിൽ മേയാനിറങ്ങിയ പശുക്കിടാവിനെ അന്വേഷിച്ചിറങ്ങിയപ്പോൾ അറ്റ് വീണ വൈദ്യുതി ലൈനിൽ കാൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് നിഗമനം.തിരിച്ചെത്താൻ വൈകിയതോടെ ഭാര്യ നഫീസയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഹംസയെയും പശുക്കിടാവിനെയും ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രിയിലെത്തിച്ചു.മക്കൾ: അബ്ദുറസാഖ്, അക്ബർ, അബ്ബാസ്, അശ്റഫ്, അബ്ദുൽ കരീം ഫൈസി (കൊട്ടക്കുന്ന് പള്ളി ഖതീബ്). മരുമക്കൾ: ബുഷ്റ, ലൈല, മിസ്രിയ തസ്നി, ഫസീല. ഖബറടക്കം ചൊവ്വാഴ്ച 11.30ന് ചളിർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.