വെള്ളറട: മണത്തോട്ടം വടക്കേകോണം വീട്ടില്‍ ദാവീദ്-ജോയിസ് ദമ്പതികളുടെ മകന് സ്റ്റീഫനെ (64) കിണറ്റില്‍ ചാടി മരിച്ചനിലയിൽ കണ്ടെത്തി. കുറച്ചുനാളായി മാനസികാസ്വാസ്ഥ്യ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീടിനു സമീപത്തെ കിണറ്റില്‍ ചാടിയത്. രാത്രിയില്‍ നാട്ടുകാരുടെ രക്ഷാശ്രമം വിജയിച്ചില്ല. തുടര്‍ന്ന്, പാറശ്ശാല ഫയര്‍ഫോഴ്സ് എത്തി പുലര്‍ച്ച അഞ്ചുമണിക്ക് കരകയറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.