നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മലയിൻകീഴ് ഇടവിളാകം ശോഭന ഭവനിൽ രാമചന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി-70) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ന് മലയിൻകീഴ് ജങ്ഷനു സമീപമായിരുന്നു അപകടം. സമീപത്തെ കടയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരിച്ചു. ഭാര്യ: ശോഭനകുമാരി. മക്കൾ: ശിവപ്രസാദ്, ഹരിപ്രസാദ്, ശ്യാമപ്രസാദ്.