പാലോട്: ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പാലോട് ചിപ്പൻചിറ ഇരുമ്പുപാലം സ്മിതാ വിഹാറിൽ ഓമനയമ്മ (65) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6.30ന് ചിപ്പൻചിറ പാലത്തിനു സമീപം മകളുടെ വീട്ടിലേക്ക് നടന്നുപോകവെ, ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ജീപ്പ് ചിപ്പൻ ചിറയിൽനിന്നുതിരിഞ്ഞ് പെരിങ്ങമ്മല ഭാഗത്തേക്ക് പോയതായി പറയുന്നു. ഈ വാഹനത്തെ കുറിച്ച് നിലവിൽ യാതൊരു അറിവുമില്ല. പരേതനായ ബാലകൃഷ്ണപിള്ള (റിട്ട. എഫ്.എ.സി.ടി) യാണ് ഭർത്താവ്. മക്കൾ: ഷീജ, സ്ഥിതി, സ്മിത. മരുമക്കൾ: മധുസൂദനൻ നായർ, വിജയകുമാർ (ടി.ബി.ജി.ആർ.ഐ), മദനകുമാർ (സൗദി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.