അഞ്ചൽ: അവശനിലയിൽ കാണപ്പെട്ടതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു. അഞ്ചൽ ചന്തമുക്കിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ കഴിഞ്ഞുവന്ന ഗോപാലൻ (60) ആണ് മരിച്ചത്. അവശനിലയിൽ കാണപ്പെട്ട ഗോപാലനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാലിനാണ് അഞ്ചൽ പൊലീസെത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം വൈകീട്ടോടെ മരിച്ചു. കൂടുതൽ വിവരങ്ങളൊന്നും പൊലീസിനോ ആശുപത്രിയധികൃതർക്കോ ലഭ്യമായിട്ടില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പരേതെൻറ ബന്ധുക്കളുമായോ അഞ്ചൽ പൊലീസുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.