അടൂർ: മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി ചെങ്ങന്നൂർ എണ്ണക്കാട് പെരിങ്ങിലിപ്പുറം ചാപ്രായിൽ ജനാർദനൻ (85) നിര്യാതനായി. ആലപ്പുഴ ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ദീർഘകാലം പ്രവർത്തിച്ച ഇദ്ദേഹം അവിവാഹിതനാണ്. ബുധനൂർ ഗ്രാമപഞ്ചായത്ത് മെംബർ ശോഭ മഹേശ്വരെൻറ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരെത്തി മൃതശരീരം ഏറ്റെടുത്ത് സ്വദേശത്ത് എത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തുമെന്ന് മഹാത്മ ജനസേവന കേന്ദ്രം അറിയിച്ചു.