കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മാളിയേക്കത്ത് (പറങ്കിമാംമൂട്ടിൽ) വീട്ടിൽ യൂസഫ് കുഞ്ഞ് (77) നിര്യാതനായി. ദീർഘകാലം കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഭാര്യ: ചിറ്റുമൂല പടനിലത്ത് കുടുംബാംഗം നബീസാബീവി. മക്കൾ: വൈ. നാസർ (മാധ്യമം പരസ്യവിഭാഗം മാനേജർ), സീനത്ത്, ഷാജിന, റാഷിദ് (ഷാർജ). മരുമക്കൾ: അബ്ദുൽ ലത്തീഫ്, സബീനാബീവി (പ്രിൻസിപ്പൽ, ഗ്രേസ് ഇൻറർനാഷനൽ സ്കൂൾ ഉമയനല്ലൂർ, പ്രസിഡൻറ് വുമൻ ജസ്റ്റിസ് മൂവ്മെൻറ് കൊല്ലം), നിസാർ, ഫെമിന റാഷിദ് (അധ്യാപിക ജി.എച്ച്.എസ് കുമ്മിൾ).