കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് പടനിലത്ത് വീട്ടിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ പടനിലത്ത് നാണുവിെൻറ മകൻ രവീന്ദ്രൻ (പടനിലത്ത് രവി 60) നിര്യാതനായി. കായംകുളം എം.എസ്.എം കോളജിലെ റിട്ട. ജീവനക്കാരനായിരുന്നു. കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ നിർവാഹക സമിതി അംഗം, റിട്ട. അധ്യാപക അസോസിയേഷൻ ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ബിന്ദു (കുളക്കട ബി.ആർ.സി സ്കൂൾ അധ്യാപിക). മകൻ: അശ്വൻ. സഞ്ചയനം 23ന് രാവിലെ 7.30ന്.