മാനന്തവാടി: എസ്.എച്ച് നിർമല പ്രൊവിൻസ് അംഗമായ സിസ്റ്റർ റാണി ഫിലിപ്പ് മണ്ണാപറമ്പിൽ (51) നിര്യാതയായി. കർണാടകയിലെ ഇൻഡുവള്ളി ഇടവകയിലെ മണ്ണാപറമ്പിൽ പി.ജെ. ഫിലിപ്പ്- മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. ബത്തേരി, മണിമൂളി, ബോഗാദി എന്നീ മഠങ്ങളിലും ഗുത്തലു, റാഗിമുത്തനഹള്ളി, ഹൊളഹന്നൂർ, ഗാഡിക്കൊപ്പ എന്നീ സ്ഥലങ്ങളിൽ അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.