വെള്ളറട: പുല്ലുപറിക്കാന്‍ പോയ വയോധികൻ കുളത്തിലെ ബണ്ടില്‍ വീണ് മരിച്ചു. കാരക്കോണം മൈലറത്തല കീഴേക്കോണം വീട്ടില്‍ അയ്യപ്പന് (അരുള്‍ ദാസ് -72) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. കാരക്കോണം ചിറക്കുളത്തിലെ ബണ്ടില്‍ തലയടിച്ചുവീണതാവാം മരണകാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഭാര്യ: പൊന്നമ്മ. മക്കള്‍: വിമല്‍രാജ്, വിനോദ് കുമാര്‍, റീന, നിഷിത.