കാഞ്ഞീറ്റുകര: ചിറ്റേടത്ത് മഠത്തിൽ കെ.സി. പത്മകുമാരിയമ്മ (84, റിട്ട. അധ്യാപിക, എം.എസ് ഹൈസ്കൂൾ, റാന്നി) നിര്യാതയായി. റാന്നി പുല്ലൂപ്രം കൊയ്പള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: റിട്ട. ക്യാപ്റ്റൻ എം.എൻ. രാമചന്ദ്രൻപിള്ള. മക്കൾ: ലേഖ ഉദയകുമാർ, ലീന സതീഷ്, ലിജു ചന്ദ്രൻ, ലിനു ചന്ദ്രൻ. മരുമക്കൾ: ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ പരേതനായ ഉദയകുമാർ, സി.കെ. സതീഷ്, ആശാദേവി, സ്വർണലതാനായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.