നിലമ്പൂർ: റിട്ട. ആരോഗ്യ വകുപ്പ് അസി. ഡയറക്ടറും ഇ.എൻ.ടി സ്പെഷലിസ്റ്റുമായ ഡ്രീംനഗർ ദേവദത്തിൽ ഡോ. ടി.എ. ഗോവിന്ദൻ (78) നിര്യാതനായി. മലപ്പുറം ജില്ല മുൻ മെഡിക്കൽ ഓഫിസറായും കൊണ്ടോട്ടി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ടി.പി. ശിവകാമി (റിട്ട. അധ്യാപിക, ജി.എം.യു.പി.എസ്, കിഴിശ്ശേരി). മക്കൾ: ഡോ. സപ്ന (ഹാർവാഡ് യൂനിവേഴ്സിറ്റി, ബോസ്റ്റൺ, യു.എസ്.എ), സംഗീത് (സോഫ്റ്റ്വെയർ എൻജിനീയർ ബംഗളൂരു). മരുമക്കൾ: ബിജു ( സോഫ്റ്റ്വെയർ എൻജിനീയർ ബോസ്റ്റൺ, യു.എസ്.എ), ഡോ. സുരേഖ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നിലമ്പൂർ വൈദ്യുതി ശ്മശാനത്തിൽ.