പുളിക്കല്‍: ഭാര്യയുടെ വീട്ടില്‍ വിരുന്നെത്തിയ യുവാവ് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ഫറോക്ക് ചാലിയം കെ.എം. അബ്ദുറഹ്മാെൻ മകന് അബ്ദുല്ലയാണ് (32) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആന്തിയൂര്‍കുന്നിലെ ഭാര്യവീട്ടിലേക്ക് എത്തിയതായിരുന്നു. കുളിക്കാനായി പറവൂരിലെ കരിങ്കല്ല് ക്വാറിയില്‍ ഇറങ്ങിയ അബ്ദുല്ല വെള്ളത്തില്‍ താഴുകയായിരുന്നു. നാട്ടുകാര്‍ പുറത്തെടുത്ത് ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊണ്ടോട്ടി പൊലിസ് സ്ഥലത്തെത്തി. മാതാവ്. റാബിയ. ഭാര്യ: നൂഫ. മക്കള്‍: ആദം, ഈസ.