മഞ്ചേരി: കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് എൻജിനീയറിങ് വിദ്യാർഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി ഏരിക്കുന്നൻ തുപ്പത്ത് അബ്ദുസ്സലാമിെൻറ മകൻ മുഹമ്മദ് ഷർഹാനാണ് (20) മരിച്ചത്. ശനിയാഴ്ച രാത്രി രണ്ടോടെ ചെറുകുളം ഇ.കെ.സി എൻജിനീയറിങ് കോളജിലാണ് അപകടം.
ഹോസ്റ്റൽ കെട്ടിടത്തിെൻറ മൂന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാനായി ഉണ്ടാക്കിയ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. സഹപാഠികൾ വിവരമറിയിച്ചതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ എത്തി ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നിട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ എട്ടരയോടെ മരിക്കുകയായിരുന്നു.
പരീക്ഷക്ക് മുന്നോടിയായുള്ള പരിശീലനത്തിന് കോളജിൽ എത്തിയതായിരുന്നു. ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് ഷർഹാൻ. മാതാവ്: സുനീറ. സഹോദരങ്ങൾ: ഷഹാൻ, ഷാൻ റഹ്മാൻ.