കല്പറ്റ: കര്‍ഷക കോണ്‍ഗ്രസ് വയനാട് ജില്ല പ്രസിഡൻറ് അഡ്വ. ജോഷി സിറിയക് (63) നിര്യാതനായി. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ പാലാ ഇടമറ്റം ചുമപ്പുങ്കല്‍ സിറിയക് കുര്യെൻറയും മഹിള കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരുന്ന അച്ചാമ്മയുടെയും മകനാണ്.
കല്പറ്റ ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കല്പറ്റ നഗരസഭ മുൻ കൗൺസിലറുമായിരുന്നു. ഗാന്ധിദര്‍ശന്‍ വേദിയുടെ ആരംഭകാലം മുതല്‍ ജില്ല വൈസ് ചെയര്‍മാനാണ്. ഭാര്യ: മേഴ്സി ആന്‍ഡ്രൂസ്. മക്കള്‍: അനു റോസ് ആന്‍ഡ്രൂസ്, അഡ്വ. അബു റോഷന് ആന്‍ഡ്രൂസ്. മരുമക്കള്‍: ബെസ്റ്റിന് ജോസഫ് (യു.കെ), അഡ്വ. റെനി ആേൻറാ.