മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം കുഞ്ഞോം എടലയിൽ കുഞ്ഞികൃഷ്ണൻ നായർ (64) നിര്യാതനായി. സി.പി.എം ലോക്കൽ സെക്രട്ടറി, തൊണ്ടർനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കൾ: ഇ.എം. ഹരിദാസ്, ഇ.എം. രാഗേഷ് (അധ്യാപകൻ, ജി.എച്ച്.എസ് പുളിഞ്ഞാൽ), സുമിത്ര. മരുമക്കൾ: സതീഷ്കുമാർ, രമ്യ, വിദ്യ.