നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുമങ്ങാട് നെട്ട ഹൗസിങ് ബോർഡിനു സമീപം സർഗം വീട്ടിൽ ബാഹുലേയൻ-വത്സല ദമ്പതികളുടെ മകൻ അമൽ ബാഹുലേയൻ (36) ആണ് മരിച്ചത്. സെപ്റ്റംബർ 19ന് രാത്രി നെടിയവിളയിലായിരുന്നു അപകടം. ആർക്കിടെക്റ്റായ അമൽ താൻ മലയിൻകീഴിൽ പണികഴിപ്പിച്ച വീടിെൻറ ഗൃഹപ്രവേശന കർമത്തിൽ പങ്കെടുത്ത് മടങ്ങിവരവെ റോഡ് പണിക്കായി ഇറക്കിയിരുന്ന മെറ്റലിൽ ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ, തിങ്കളാഴ്ച പുലർച്ച 1.15ന് മരിച്ചു. ഭാര്യ: കാർത്തിക. മക്കൾ: മാനവ്, മാധവി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.