രാമപുരം: ജില്ല സഹകരണ ബാങ്ക് റിട്ട. ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മികച്ച സഹകാരിയുമായ രാമപുരം ബ്ലോക്കുപടി ചക്കംതൊടി അബ്ദുൽ കാദർ (70) നിര്യാതനായി. മത, സാമൂഹിക, സാംസ്കാരിക പൊതുരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. മൂന്നര പതിറ്റാണ്ടുകാലം ജില്ലയിലെ സഹകരണ മേഖലയുടെ പുരോഗതിക്കായി പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം എം.ഡി.സി ബാങ്കിെൻറ വിവിധ ബ്രാഞ്ചുകളുടെ ചുമതലകളിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ബാങ്ക് സ്റ്റാഫ് പെൻഷൻ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുഴക്കാട്ടിരി പഞ്ചായത്ത് വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ്, രാമപുരം സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ഡയറക്ടർ, വിവിധ സ്ഥാപനങ്ങളുടെ ഓഡിറ്റർ, രാമപുരം മഹല്ല് കമ്മിറ്റി അംഗം, പൊതുപ്രവർത്തകൻ എന്നീ മേഖലകളിൽ സജീവമായിരുന്നു. രാമപുരം മഹല്ല് ഖാദിയായിരുന്ന പരേതരായ ചക്കംതൊടി മുഹമ്മദ് മുസ്ലിയാരുടെയും പാതിരമണ്ണ വിശാരത്തൊടി ഖദീജയുടേയും മകനാണ്. ഭാര്യ: കരുവള്ളി ആയിശ (കരിഞ്ചാപ്പാടി). മക്കൾ: ഫൗസിയ, മുഹമ്മദ് അബ്ദുൽ ബാരി ( പൊന്മുണ്ടം സഹകരണ ബാങ്ക്), മുഹമ്മദ് ഹുസൈൻ (യു.എ, ഇ), ഉമ്മുഹബീബ, മുഹമ്മദ് ഷരീഫ് (സെർവ്വോ, മലപ്പുറം), ഷമീറ, ഷരീഫ, യാസ്മിൻ. മരുമക്കൾ: കെ.ടി. കോയ അമ്മിനിക്കാട് (യു.എ.ഇ), കെ.ടി. അൻവർ ഷഹീർ മങ്കട (റിട്ട. ഇന്ത്യൻ ആർമി), നിസാർ വേങ്ങര (പി.കെ ഫാഷൻ, മലപ്പുറം), നാസർ ഷഫീഖ് (പെരിന്താറ്റിരി), ആമിയൻ റഷീദ (ചെമ്മൻക്കടവ്), ഷമീല (കൂട്ടിലങ്ങാടി), മുഹ്സീന (പാലൂർ). സഹോദരങ്ങൾ: അബ്ദുസ്സമദ് (റിട്ട. രാമപുരം സഹകരണ ബാങ്ക്), സൈനമ്പ, ഉമ്മുകുൽസു, പരേതരായ കെ.സി. യൂസഫ് മുസ്ലിയാർ (മുൻ ഖാദി, രാമപുരം മഹല്ല് മസ്ജിദ്), അബ്ദുസ്സലാം, അബ്ദുല്ല, മൈമൂന, ആയിശ.