വർക്കല: കുരക്കണ്ണി ഹംദിൽ അഡ്വ. മുഹമ്മദ് ഷാ (54) നിര്യാതനായി. ദീർഘകാലം പാരലൽ കോളജ് അധ്യാപകനും കുരക്കണ്ണി വിദ്യാമന്ദിർ പാരലൽ കോളജ് സ്ഥാപകനുമായിരുന്നു. സാംസ്കാരിക-ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. രണ്ടര പതിറ്റാണ്ടായി ദുബൈയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം രോഗബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: മാഷാബീഗം. മക്കൾ: ഹുമൈദ്,ഹംദ.