വള്ളിക്കുന്ന്: തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ റിട്ട. സീനിയർ സൂപ്രണ്ട് പരുത്തിക്കാട് കൊണ്ടാരം കടവത്ത് നെച്ചൂളി ബാലകൃഷ്ണൻ (73) നിര്യാതനായി. പരുത്തിക്കാട് റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. ഭാര്യ: സി.പി വിലാസിനി (റിട്ട. പ്രധാനാധ്യാപിക ജി.എച്ച്.എച്ച്.എസ് പുതുപ്പറമ്പ്, കോട്ടക്കൽ). സഹോദരങ്ങൾ: ചന്തുക്കുട്ടി മാസ്റ്റർ (റിട്ട. എച്ച്.എം, അരിയല്ലൂർ ജി.യു.പി സ്കൂൾ), പരേതരായ ഉണ്ണിച്ചോയി, അപ്പുട്ടി, ഭാസ്കരൻ, കാർത്യായനി (വെളിമുക്ക്), ജാനു (അരിയല്ലൂർ).