ഓച്ചിറ: ക്ലാപ്പനയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ പ്രയാർ തെക്ക് പറമ്പൂൽ വീട്ടിൽ ഐസക് (പാപ്പൻ അച്ചായൻ -108) കോവിഡ് ബാധിച്ച് മരിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ലാപ്പന മുൻ പഞ്ചായത്ത് ഭരണസമിതി ക്ലാപ്പനയുടെ മുത്തച്ഛനായി പരിഗണിച്ച് ആദരിച്ചിരുന്നു. ഭാര്യ: ലൈയിറ്റ് ഏലിയാമ്മ ഐസക്. മക്കൾ: ജോൺസൺ, ജോസഫ്, മറിയാമ്മ മാത്യു, സോളമൻ, ജേക്കബ്, പോൾ, വിൽസൺ. മരുമക്കൾ: ഗ്രേസി ജോൺസൺ, പരേതയായ സിസിലി ജോസഫ്, ശാമുവേൽ മാത്യു, അന്നമ്മ സോളമൻ, സൂസൻ േജക്കബ്, ഡോ. സ്വീറ്റി പോൾ, ഷേർളി വിൽസൺ.