ആയഞ്ചേരി: തോടന്നൂർ അധ്യാപകനും, ജമാഅത്തെ ഇസ്ലാമി വടകര ഏരിയ മുൻ ഓർഗൈസറുമായിരുന്ന കീഴൽ ചെറുകുനി സി.കെ. കുഞ്ഞമ്മത് മാസ്റ്റർ (85)നിര്യാതനായി. വടകര എം.യു.എം ഹൈസ്കൂൾ, ചേന്ദമംഗലൂർ ഹൈസ്കൂൾ എന്നിവടങ്ങളിൽ പ്രഥമാധ്യാപകനായും പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ, മാഹി പെരിങ്ങാടി അൽഫലാഹ് കോളജ്, വടകര ശാന്തിനികേതൻ കോളജ് എന്നീ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായും വടകര മസ്ജിദുൽ സലാം ഖതീബ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുഹറ. മക്കൾ: നസീമ, താഹിറ, മുനീബ്, ജസീല. മരുമക്കൾ: കെ.കെ. ഉസ്മാൻ, ഷരീഫ്, നജ്മ, എം.എൻ അഷ്റഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്
കീഴൽ ജുമുഅത്ത് പള്ളിയിൽ.