എലത്തൂര്‍: പഴയകാല മുസ്ലിംലീഗ് നേതാവും ചന്ദ്രിക എലത്തൂര്‍ ലേഖകനുമായ എലത്തൂര്‍ ചെട്ടികുളം കോട്ടേടത്ത് എം.ബി ആലിക്കോയ (73) കക്കോടി കുന്നത്ത്പറമ്പില്‍ ഫാത്തിമാസില്‍ നിര്യാതനായി. എലത്തൂര്‍ മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ചെട്ടികുളം ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ്, ചെട്ടികുളം ജുമുഅത്ത് പളളി വൈസ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: ശബ്ന, മുഹമ്മദ് ഷദലിന്, സനൂഫ്. മരുമക്കള്‍: ഹാരിസ്, മര്‍ഷി ഷദലിന്, നെസ്ലിന് സനൂഫ്.