എടവണ്ണ: അങ്ങാടിയിൽ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് മുകളിലെ വാടക മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് പിലാകടവത്ത് റഷീദാണ് (52) മരിച്ചത്.
മൃതദേഹത്തിന് രണ്ടിൽ കൂടുതൽ ദിവസം പഴക്കമുെണ്ടന്നാണ് പൊലീസ് നിഗമനം. ഇദ്ദേഹം വർഷങ്ങളായി ഇവിടെ താമസിച്ചുവരുകയായിരുന്നു.
എടവണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് മാറ്റി.