കുമ്പനാട്: കൊച്ചിൻ നേവൽ ബേസ് മുൻ ഉദ്യോഗസ്ഥൻ വെള്ളിക്കര വീട്ടിൽ എൻ.കെ. രാഘവൻ (തമ്പി -71) നിര്യാതനായി. കണ്ടംപേരൂർ നെടുംപുരയിൽ കുടുംബാംഗമാണ്. കോൺഗ്രസ് (ഐ) കോയിപ്രം മണ്ഡലം വൈസ് പ്രസിഡൻറും കെ.പി.എം.എസ് പൊടിപ്പാറ ശാഖ സെക്രട്ടറിയുമാണ്. ഭാര്യ: അമ്മിണി. മക്കൾ: രാജീവ് (കവിയൂർ പഞ്ചായത്ത്), രഘു, രോഹിണി ഭായ്, റോഷ്നി ഭായ് (അധ്യാപിക, ഇ.എ.എൽ.പി സ്കൂൾ, പുലരികാട്). മരുമക്കൾ: സ്മിത രാജീവ് (കവിയൂർ പഞ്ചായത്ത്), പി.ബി. ശരത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.