പന്തളം: സ്കൂട്ടർ മിനിലോറിക്ക് പിന്നിലിടിച്ച് യുവതി തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർതൃമാതാവിന് പരിേക്കറ്റു. പന്തളം പൂഴിക്കാട് വടക്കേ കൊല്ലംപറമ്പിൽ ബിനു ബാലകൃഷ്ണെൻറ ഭാര്യ ദിവ്യ (ദുഷാന്തി -26) ആണ് മരിച്ചത്. ഭർതൃമാതാവ് രാധാകുമാരിയെ (58) സാരമായ പരിക്കോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 5.30ന് എം.സി റോഡിൽ കുരമ്പാല ഹനുമത് ദേവീക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കുരമ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടർ കെ.എസ്.ടി.പി ഓട നിർമാണത്തിന് മൂടിക്കുള്ള സ്ലാബുമായി വന്ന മിനിലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ദിവ്യ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശ്രീലങ്ക സ്വദേശിനിയാണ് ദിവ്യ. നാലുവർഷം മുമ്പാണ് ബിനു വിവാഹം കഴിച്ചത്. മകൻ: ദേവദത്തൻ (രണ്ടര വയസ്സ്).