അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിൽ 2017 ഒക്ടോബർ 10ന് പന്തളം പൊലീസ് എത്തിച്ച ജോർജ് (80) എന്ന് വിളിപ്പേരുള്ളയാൾ നിര്യാതനായി. ആതിരമല ഭാഗത്ത് ഓർമ നഷ്ടമായി അലഞ്ഞുതിരിഞ്ഞ ഇയാളെ പൊതുപ്രവർത്തകരായ മൈലാടുംകളത്തിൽ വടക്കേക്കര സജിഭവനിൽ സനിൽ, വള്ളിപ്പറമ്പിൽ ജിജു എന്നിവരുടെ സഹായത്തോടെയാണ് ഇവിടെ എത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയാൽ സംസ്കാരത്തിന് വിട്ടുനൽകുമെന്ന് മഹാത്മ ജന സേവനകേന്ദ്രം അധികൃതർ അറിയിച്ചു. ഫോൺ: 04734 299900.