വടകര: കുട്ടോത്ത് വട്ടമ്പത്ത് പി.കെ. പവിത്രൻ (60) നിര്യാതനായി. വടകരയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ജില്ല കാർഷികോൽപാദന വിപണന സഹകരണ സംഘം ഡയറക്ടറും ബസ് ഓണേഴ്സ് അസോസിയേഷൻ വടകര താലൂക്ക് മുൻ പ്രസിഡൻറുമാണ്. ഭാര്യ: ബീന. മക്കൾ: ഡോ: അർചിത്ത് (സർജൻ കോട്ടയം മെഡിക്കൽ കോളജ്), രോഹിത്ത് (വിദ്യാർഥി കണ്ണൂർ എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: അജിത്, ലീല, അനിത, പരേതരായ ബാലകൃഷ്ണൻ, ശ്രീധരൻ.