കുറ്റിപ്പുറം: സെൻട്രൽ ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് വെള്ളക്കടച്ചിറ തോട്ടപ്പള്ളി രാധാകൃഷ്ണെൻറ മകൻ വൈശാഖ് (28) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ദുർഗന്ധം അനുഭവപ്പെട്ട ലോഡ്ജ് ജീവനക്കാർ പോയി നോക്കിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലേയിലിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം വാതിൽ പൊളിച്ച് ഉള്ളിൽ കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.