വർക്കല: പ്രമുഖ സർവിസ് സംഘടനയായ ജോയൻറ് കൗൺസിലിെൻറ സ്ഥാപകനേതാക്കളിലൊരാളും പൊതുമരാമത്ത് വകുപ്പിലെ റിട്ട. അസി. എൻജിനീയറുമായ വർക്കല രഘുനാഥപുരം ശശിവിലാസത്തിൽ ശശിധരൻ (80) നിര്യാതനായി. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എൻ.ജി.ഒ യൂനിയെൻറ സംസ്ഥാന കൗൺസിൽ അംഗമായിരിെക്ക, അഭിപ്രായ ഭിന്നതയെ തുടർന്ന് ഇ.ജെ. ഫ്രാൻസിസിനൊപ്പം കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോരുകയും ജോയൻറ് കൗൺസിലിെൻറ രൂപവത്കരണത്തിന് മുൻകൈയെടുക്കുകയും ചെയ്തു. പാലക്കാടും പിന്നീട്, കൊല്ലത്തും ദീർഘകാലം ജില്ല ഭാരവാഹിയായിരുന്നു. സി.പി.ഐയുടെ ആദ്യകാല നേതാക്കൾക്കൊപ്പം പാർട്ടിയുടെ സർവിസ് സംഘടനാ ഫ്രാക്ഷെൻറ സംസ്ഥാന സമിതികളിലും പ്രവർത്തിച്ചു. സർവിസിൽനിന്ന് വിരമിച്ച ശേഷം കുറെക്കാലം സി.പി.ഐയുടെ വർക്കല ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വർക്കല ക്ലബിെൻറ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നിർമല. മക്കൾ: പരേതയായ നിഷി അനിയൻ, അജിത്ത് എസ്. ധരൻ (യു.എസ്.എ), നിഷാ ദീപക് (ശ്രീശങ്കരാ ഡെൻറൽ കോളജ് അകത്തുമുറി). മരുമക്കൾ: കെ.എസ്. അനിയൻ, സീന അജിത്, വി. ദീപക് കുമാർ.