കാട്ടാക്കട: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന ബാലിക മരിച്ചു. കാട്ടാക്കട കുഴിവിള മുണ്ടുകോണം രതീഷ് ഭവനില്‍ രതീഷ്-രമ്യ ദമ്പതികളുടെ മകള്‍ അന്ന ആണ് മരിച്ചത്.ബുധനാഴ്ച വീടിനു മുന്നിൽ അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ വീട്ടുകാർ കാട്ടാക്കട സ്വകാര്യ ആശുപത്രികളിലും തുടർന്ന്, എസ്.എ.ടി.ആശുപത്രിയിലുമെത്തിച്ചു. അവിടെ വിശദമായ പരിശോധനക്കു ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തുന്നത്. ഇടതുകാലിെൻറ പാദത്തിൽ പാമ്പുകടിയേറ്റതിെൻറ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഐ.സി.യുവിലും തുടർന്ന്, വെൻറിലേറ്ററിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ 10 ഒാടെ മരിച്ചു. ചുറ്റുമതിലുള്ള വീടിനു മുന്നിലിരുന്ന് അന്നമോൾ കളിക്കുന്നത് പതിവായിരുന്നു. ക്ഷീര കർഷകനാണ് പിതാവ്. മൃതദേഹ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ വീടിനു മുന്നിൽ പ്രേത്യകം സജ്ജീകരിച്ച സ്ഥലത്താണ് സംസ്കരിച്ചത്. ജനപ്രതിനിധികൾ ഉൾെപ്പടെ നിരവധിപേർ പങ്കെടുത്തു. സഹോദരി: അനന്യ.