അഞ്ചൽ: ഭാഗ്യക്കുറി ഏജൻറിനെ തൂങ്ങിമരിച്ചനിലയിൽ കാണ്ടെത്തി. വാളകം കോവിൽമുക്ക് എം.എസ് നിവാസിൽ മോഹനൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ച വീടിനടുത്ത് ആൾപാർപ്പില്ലാത്ത വീടിെൻറ സിറ്റൗട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തികപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഭാര്യ: ശകുന്തള. മക്കൾ: ശ്യാം, ശാമിലി. മരുമകൻ: മുകേഷ്കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.