രാമപുരം: പുഴക്കാട്ടിരി കടുങ്ങപുരം പ്രദേശങ്ങളിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ വിളഞ്ഞിപ്പുലാൻ അബ്ദു ഹാജി (75) നിര്യാതനായി. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. കടുങ്ങപുരം കരുവാടി കുളമ്പിലെ പരേതനായ വിളഞ്ഞിപ്പുലാൻ മൊയ്തു ഹാജിയുടെ മകനാണ്. ഭാര്യ: പാത്തുമ്മ, (പൂക്കാട്ടിരി). മാതാവ്: പരേതയായ പാത്തുമ്മ. മക്കൾ: റൈഹാനത്ത്, ഹഫ്സത്ത്. മരുമക്കൾ: അലവിക്കുട്ടി (കൊളത്തൂർ), മുഹമ്മദ് (വഴിപ്പാറ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, അലവിക്കുട്ടി, അബ്ദു റഹ്മാൻ, ഉണ്ണീൻ ഹാജി, ആയിശ, കദിയ.