അഞ്ചൽ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയയ്ക്കൽ നടുക്കുണ്ടയം ചരുവിള പുത്തൻവീട്ടിൽ മിൻറു-ശാന്തി ദമ്പതികളുടെ മകൾ മീര(15)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.മുത്തശ്ശിയോടും മാതൃസഹോദരന്മാരോടുമൊപ്പമാണ് മീര താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരങ്ങളും അകലെയുള്ള മറ്റൊരു വീട്ടിലാണ് താമസം. കിടപ്പുമുറിയിൽ കയറി വാതിലടച്ച് ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ മുത്തശ്ശിയെത്തി വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീടിന് പിൻഭാഗത്തെ ജനൽ പാളി തുറന്നുനോക്കിയപ്പോളാണ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ചടയമംഗലം പൊലീസെത്തി മേൽനടപടിയെടുത്തശേഷം പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. കൊല്ലത്ത്നിന്ന് വിരലടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.