കൊട്ടാരക്കര: ഒമാനിൽ ജോലി ചെയ്തുവന്ന കൊട്ടാരക്കര സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മൂത്ത മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കലാഭവനിൽ ശിവദാസെൻറയും രാധാമണിയുടെയും മകൻ കിരൺ (33) ആണ് മരിച്ചത്. ഭാര്യ ജിസി കിരണും മകൾ തനുശ്രീയും ചികിത്സയിലാണ്. ഇളയ മകൾ തൻമയയുടെ പരിക്ക് സാരമുള്ളതല്ല. ഒമാനിലെ സൂറിൽ സ്വകാര്യ സ്ഥാപനത്തിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫിസറായിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് കുടുംബസമേതം യാത്ര ചെയ്യവേ നിസ്വക്ക് സമീപമായിരുന്നു അപകടം.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.