ഓമശ്ശേരി: അമ്പലക്കണ്ടി കേളൻകുളങ്ങര അബൂബക്കർ മുസ്ലിയാർ (80) നിര്യാതനായി. പുതിയോത്ത് മഹല്ല് കമ്മിറ്റി അംഗമായിരുന്നു. കരീറ്റിപ്പറമ്പ് മദ്റസയിൽ 30 വർഷത്തോളം അധ്യാപകനായിരുന്നു. മാനിപുരം, മുണ്ടുപാറ, ചെറുവാടി, മങ്ങാട് എന്നിവിടങ്ങളിലും മദ്റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, അഹമ്മദ് കുട്ടി, ആയിഷ, കുഞ്ഞിമുഹമ്മദ്, മുഹമ്മദ് ശാഫി, ബഷീർ അബ്ദുല്ല. മരുമക്കൾ: സൈനബ, സാബിറ, ബഷീർ ബാഖവി, റുബീന, ജസീല, റസ്ബീന.