തൊടുപുഴ: കാപ്പിക്കുരു പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽവീണ് വീട്ടമ്മ മരിച്ചു. റിട്ട. എ.എസ്.ഐ അഞ്ചിരി ചിങ്ങംതോട്ടത്തിൽ മാത്യുവിെൻറ ഭാര്യ മേഴ്സിയാണ് (57) മരിച്ചത്. ഭർത്താവ് മാത്യുവും മകൻ ജിേൻറായും തൊടുപുഴയിൽ പോയി തിരികെ എത്തിയപ്പോൾ മേഴ്സിയെ വീട്ടിൽ കാണാനില്ലായിരുന്നു. അന്വേഷണത്തിനിടെയാണ് വീട്ടിലെ കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന എത്തി കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും മരിച്ചു. കിണറിന് സമീപം കാപ്പിക്കുരു പറിക്കുന്നതിനിടെ വീണതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. തൊടുപുഴ ഒളമറ്റം വള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജൂലിറ്റ് (കാനഡ), ജിൻറു. മരുമകൻ: ആൻറണി.