തിരുവല്ല: തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ പമ്പാ നദിക്ക് കുറുകെയുള്ള പരുമല പന്നായി പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയ യുവാവിെൻറ മൃതദേഹം ലഭിച്ചു. ബുധനാഴ്ച വൈകീട്ട് 6.30ഓടെ പാലത്തിെൻറ മധ്യഭാഗത്തുനിന്നും ആറ്റിലേക്ക് ചാടിയ കായംകുളം മുതുകുളം പദ്മ നിവാസിൽ അമ്പിളി കുമാറിെൻറ (33) മൃതദേഹമാണ് വെള്ളിയാഴ്ച ൈവകീട്ട് മൂന്നോടെ കടപ്ര കൂര്യത്ത് കടവിന് സമീപത്തുനിന്നും അഗ്നിശമന സേന നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഒരു വർഷമായി മാന്നാറിൽ താമസിക്കുന്ന അമ്പിളി കുമാർ ബുധനാഴ്ച വൈകീട്ട് ഭാര്യയുമായി വഴക്കിട്ട് വീട്ടിൽനിന്ന് ബൈക്കുമായി പോവുകയായിരുന്നു. മാന്നാർ പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം മുതുകുളം ചൂളത്തെരുവ് പത്മനിവാസ് കുടുംബാംഗമായ അമ്പിളികുമാർ മാന്നാറിൽനിന്ന് വിവാഹം ചെയ്ത് ഇവിടെ താമസിച്ചുവരുകയായിരുന്നു. കോവിഡിൽ ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണ്. വരുമാനം നിലച്ചതും വീടുവാങ്ങിയതിലെ വായ്പ അടക്കാനുള്ള പ്രയാസവും അലട്ടിയിരുന്നു. വീടിനോട് ചേർന്ന് ചെറിയതോതിൽ പച്ചക്കറി-ചെരുപ്പു- തുണി കച്ചവടങ്ങൾ നടത്തിയും പശുവിനെ വളർത്തിയുമാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്. സംസ്കാരം കോവിഡ് പരിശോധനഫലത്തിനുശേഷം കുട്ടമ്പേരൂരിലെ വീട്ടുവളപ്പിൽ നടത്തും. ഭാര്യ: അനിതകുമാരി. മക്കൾ: ഐഷാനി, ആഗ്നേയ.