വേങ്ങര: പ്രമുഖ പണ്ഡിതന് വേങ്ങര ഗാന്ധിക്കുന്നിലെ തച്ചരുപടിക്കല്‍ കൊളക്കാട്ടില് മൂസക്കുട്ടി മുസ്ലിയാർ (73) നിര്യാതനായി. ദീര്‍ഘകാലം കുണ്ടൂര്‍ ജുമാ മസ്ജിദ് മുദർരിസായും മദ്റസ അധ്യാപകനായും സേവനം ചെയ്തിരുന്നു. വയനാട്, കാസർകോട്, തലശ്ശേരി, കടമേരി റഹ്മാനിയ തുടങ്ങിയ ഇടങ്ങളിലും മുദർരിസായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂനത്ത്. മക്കൾ: ഉബൈദുല്ല ഇർഫാനി (കോടമ്പുഴ ദാറുല്‍ മആരിഫ് മുദർരിസ്), അബ്ദുറഹ്മാൻ, ശാഹുൽ ഹമീദ് ഫാളിലി, ജഹ്ഫർ ഇർഫാനി (മുദർരിസ് പെരുമുഖം), സ്വാലിഹ് മുസ്ലിയാർ, സഈദ് മുസ്ലിയാർ, ആയിശ, ഹസീന, ബുശ്റ. മരുമക്കള്‍: മൊയ്തീന്‍കുട്ടി പറമ്പില്‍ പീടിക, മൂസ വി.കെ പടി, അബ്ദുല്‍ മജീദ് ചുങ്കം, റുഖിയ്യ, ശബാന, നസീറ, മുഹ്സിന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടരക്ക് ഗാന്ധിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.