മറയൂർ: പാറയിൽനിന്ന് തെന്നിവീണ് യുവാവ് മരിച്ചു. നാച്ചിവയൽ സ്വദേശി ധനുഷാണ് (18) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മറയൂർ മുരുകൻപാറയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ധനുഷ് എത്തിയത്. ധനുഷ് ബൈക്കിലും മറ്റ് രണ്ടുപേർ ഓട്ടോയിലുമായിരുന്നു. സുഹൃത്തുക്കൾ ഒാട്ടോയിൽ മടങ്ങുകയും ചെയ്തതായി പൊലീസ് പറയുന്നു. ധനുഷിനെ കാണാത്തതിനെത്തുടർന്ന് രാവിലെ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് മുരുകൻപാറക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തുന്നത്. 50 അടി താഴ്ചയിൽ മൊബൈൽ റിങ് ചെയ്ത ശബ്ദം കേട്ട് താഴേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിതാവ്: പരേതനായ മുരുകൻ, മാതാവ്: വിനീത, സഹോദരൻ: നവീൻ.