അടിമാലി: ആനയിറങ്കൽ ഡാമിെൻറ ജലാശയത്തിൽ വയോധികയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനയിറങ്കൽ എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന വെള്ളത്തായി (66) യെയാണ് ഞായറാഴ്ച രാവിലെ ആറോടെ മരിച്ച നിലയിൽ കണ്ടത്. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ച ഇവർ തേയിലത്തോട്ടം തൊഴിലാളിയായിരുന്നു. ജോലിയിൽനിന്ന് വിരമിച്ചെങ്കിലും എസ്റ്റേറ്റ് ലയത്തിൽ താമസിച്ചുവരുകയായിരുന്നു. ഇടക്കിടെ വീടുവിട്ട് അലഞ്ഞുനടക്കുകയും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടു മാസമായി ആനയിറങ്കലിൽ സഹോദരെൻറ മകെൻറ കൂടെയായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ ഇവരെ കാണാതായിരുന്നു. വലതുകൈയിൽ സ്റ്റീൽ പാത്രം മുറുകെ പിടിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാെണന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് ശാന്തൻപാറ പൊലീസ് കേസെടുത്തു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.