കുടയത്തൂർ: ചെന്നൈയിലെ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം മൂലം ഗർഭിണി മരിച്ചു. കോളപ്ര-അടൂർമല മഷികല്ലേൽ വിഭാഷിെൻറ ഭാര്യ നിത്യയാണ് (35) മരിച്ചത്. കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. ചെന്നൈയിൽ റെയിൽവേ ജീവനക്കാരിയാണ് നിത്യ. വിഭാഷ് മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. മകൻ: വിദ്വൈത്.