കാരത്തൂർ: വെളുത്താട്ടു മനക്കു സമീപം തിരൂർ എം.ഡി.സി ബാങ്കിലെ മുൻ ജീവനക്കാരനും പ്രവാസിയുമായിരുന്ന കല്ലിങ്ങൽ ഷംസുദ്ദീൻ (65) നിര്യാതനായി. ഐ.എൻ.എൽ ജില്ല സെക്രട്ടേറിയറ്റ് അംഗം, തിരൂർ മണ്ഡലം ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പരേതരായ മുഹമ്മദ് മാസ്റ്ററുടെയും മുൻ മന്ത്രി യു.എ. ബീരാെൻറ സഹോദരി ഫാത്തിമയുടെയും മകനാണ്. ഭാര്യ: ബീവിക്കുട്ടി (റിട്ട. കൃഷി അസി. ഓഫിസർ തിരുനാവായ). മക്കൾ: മുഹമ്മദ് സലീം (യു.എ.ഇ), ഷഫ്ന (ചെന്നൈ). മരുമക്കൾ: സബീന (യു.എ.ഇ), റസൽ ബാബു (ആലത്തിയൂർ). സഹോദരങ്ങൾ: ഷറഫുദ്ദീൻ, ജമാൽ, നസീം, സഫിയ, റസിയ.