തിരുവനന്തപുരം: മുതിര്‍ന്ന അഭിഭാഷകന് വര്‍ക്കല എം. ഫസിലുല്‍ ഹഖ് (83) നിര്യാതനായി. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചു. തങ്ങള്‍കുഞ്ഞ് മുസ്ലിയാരുടെ പ്രഭാതം പത്രത്തിെൻറ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ലേഖനങ്ങള്‍ എഴുതി. അസിസ്റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചെങ്കിലും ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങി. 1970കളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെൻറ ജില്ലയിലെ പ്രമുഖ പ്രാസംഗികനായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യ: സാറാബായി. മക്കള്‍: സീന എഫ്. ഹഖ് (സെക്രട്ടേറിയറ്റ്), അഡ്വ. സാബിര്‍ എഫ് ഹഖ്. മരുമക്കള്‍: അഡ്വ. ഷാനവാസ് (ദുബൈ), അഡ്വ. ഷീമാ സാബിര്‍.