ചങ്ങരംകുളം: പന്താവൂരില്‍ ഗൃഹനാഥനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി പുതുവീട്ടില്‍ ഹൈദ്രോസിെൻറ മകന് ഹുസൈനാണ് (55) മരിച്ചത്. കഴിഞ്ഞദിവസം പന്താവൂരിലുള്ള ഭാര്യവീട്ടില്‍ കുടുംബത്തോടൊപ്പം എത്തിയ ഹുസൈന് തിങ്കളാഴ്ച കാലത്ത് സുബഹി നമസ്കാരത്തിനായി തൊട്ടടുത്ത പള്ളിയിലേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞ് തിരിച്ചെത്താതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരയുന്നതിനിടെയാണ് രാവിലെ ഏഴരയോടെ റോഡരികിലെ വയലില്‍ മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം സിഐ. ബഷീര്‍ ചിറക്കലിെൻറ നേതൃത്വത്തില്‍ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എസ്.ഐ ഹരിഹര സൂനുവിെൻറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: നബീസ. ഭാര്യ: ഷാനിബ. മക്കള്‍: ലുക്ക്മാന്‍, ലുബ്ന. മരുമകന്: നജീബ്.