തിരൂർ: ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂട്ടായി റഹ്മത്ത് പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ കുഞ്ഞാലിയുടെ മകൻ ചൊക്കിടിെൻറ പുരക്കൽ അഷ്റഫ് (55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കൂട്ടായിയിൽ വെച്ചാണ് ബൈക്ക് ഇടിച്ച് അഷ്റഫിന് പരിക്കേറ്റത്. തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബദ്രിയ. മക്കൾ: അനൂദിയ്യ, അസ്റത്ത് ഗൻസ്, മിഹ്റാഷ് മുഷ്റഫ്. മരുമകൻ: സക്കീർ ചാവക്കാട്. ഖബറടക്കം ചൊവ്വാഴ്ച കൂട്ടായി സിദ്ധീഖ് പള്ളി ഖബർസ്ഥാനിൽ.