പാണ്ടിക്കാട്: കാണാതായ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമ്പാനങ്ങാടി സ്വദേശി മൊട്ടാര ശശികുമാറിനെയാണ് (51) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച രാവിലെ വീട് വിട്ടിറങ്ങിയ ഇദ്ദേഹത്തിനായി ബന്ധുക്കളും നാട്ടുകാരും പാണ്ടിക്കാട് പൊലീസിെൻറ സഹായത്തോടെ അന്വേഷണം നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ജയശ്രീ. മക്കൾ: അശ്വതി, ആശ.